കോവിഡ് 19: യുഎഇയില്‍ മൂന്ന് മലയാളികള്‍ മരിച്ചു, സഊദിയില്‍ ഒരു മരണം

    ഹംസ, താഹിര്‍, തങ്കച്ചന്‍, മുഹമ്മദ് മുസ്തഫ

    ദുബൈ: കോവിഡ് 19 ബാധിച്ച് യുഎഇയില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശി തെക്കുംമുറി താഹിര്‍ ദുബൈയിലും മലപ്പുറം മങ്കട മൂര്‍ക്കനാട് പൊട്ടികുഴി പറമ്പില്‍ മുഹമ്മദ് മുസ്തഫ (49) അബുദാബിയിലും കണ്ണൂര്‍ കേളകം സ്വദേശി തങ്കച്ചന്‍ (58) ഷാര്‍ജയിലുമാണ് മരിച്ചത്.
    മുസ്തഫ ഒരാഴ്ചയിലധികമായി അബുദാബി മഫ്‌റഖ് ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു. അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഖബറടക്കം ശനിയാഴ്ച ബനിയാസ് ഖബര്‍സ്താനില്‍ നടത്തി.
    ഷാര്‍ജയില്‍ മരിച്ച തങ്കച്ചന്റെ ഭാര്യ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. തങ്കച്ചന് മൂന്നാഴ്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
    ഇന്നലെ മദീനയിലും ഒരു മലയാളി മരിച്ചു. മലപ്പുറം
    മക്കരപറമ്പ് പഴമള്ളൂര്‍ കാട്ടുപാറ അരിക്കത്ത് ഹംസ അബൂബക്കര്‍ ആണ് മദീനയില്‍ മരിച്ചത്.
    ഗള്‍ഫില്‍ ഇതു വരെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 41 ആയി. ഇതില്‍ കൂടുതലും യുഎഇയിലാണ് -29.
    സഈദിയില്‍ എട്ടും കുവൈത്തില്‍ മൂന്നും ഒമാനില്‍ ഒരാളുമാണ് ഇതു വരെ മരിച്ചത്.