ആകെ 38 മരണം
മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: ഞായറാഴ്ച 364 കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 4,983 ആയി. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 5 മരണവും ഞായറാഴ്ച സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 38 ആയി.
43ഉം 64ഉം വയസ്സുള്ള രണ്ട് ഇന്ത്യക്കാര്‍, 61 വയസുള്ള പാക്കിസ്താനി, 54 വയസുള്ള ജോര്‍ദാനിയന്‍, 46 വയസുള്ള ബംഗ്ളാദേശുകാരന് എന്നിവരാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത 364 പേരില്‍ 122 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലുള്ള 72 പേരുള്‍പ്പെടെ 3,169 പേര് ചികിത്സയിലുണ്ട്. അതില്‍ 29 പേരുടെ നില അതീവ ഗുരുതരമാണ്. 73 പേര് കൂടി ഇന്നലെ ആശുപത്രി വിട്ടതോടെ ആകെ രോഗ മുക്തരുടെ എണ്ണം 1,776 ആയി.