കുവൈത്തില്‍ 6 മരണം, 841 പുതിയ കേസുകള്‍

17

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: ആറു മരണവും 841 പുതിയ കോവിഡ് കേസുകളുമാണ് തിങ്കളാഴ്ച കുവൈത്ത് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ, രോഗ ബാധിതരുടെ എണ്ണം 15,691 ആയി. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 246 ബാധിതര്‍ക്ക് രോഗമുക്തി ലഭിച്ചതടക്കം ആകെ സുഖം പ്രാപിച്ചവര്‍ 4,339 ആയി ഉയര്‍ന്നിട്ടുണ്ട്. ആറു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 118 ആയിട്ടുണ്ട്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 232 കേസുകളോടെ ഇന്ത്യക്കാരാണ് കൂടുതല്‍. ഈജിപ്ത് പൗരന്മാര്‍ 194ഉം കുവൈത്തികള്‍ 162ഉം ബംഗ്‌ളാദേശികള്‍ 63ഉം ആണ്. അത്യാഹിത വിഭാഗത്തിലുള്ള 161 രോഗികള്‍ ഉള്‍പ്പെടെ 11,234 പേര്‍ ചികിത്സയിലുണ്ട്. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് 284 കേസുകളോടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹവല്ലിയില്‍ 212, അഹ്മദിയില്‍ 166, സിറ്റിയില്‍ 82 ജഹ്‌റയില്‍ 97 എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്ററുകളിലെ കേസുകള്‍. താമസ ഏരിയയിലെ കണക്ക് പ്രകാരം ജലീബില്‍ 99, ഫര്‍വാനിയയില്‍ 77, ഹവല്ലിയില്‍ 75, സാല്‍മിയയില്‍ 64 എന്നിങ്ങനെയാണ്. കുവൈത്തില്‍ ഇത് വരെ 248,314 പേരില്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 3,838 പേരില്‍ പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.