മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 242 പുതിയ കൊറോണ വൈറസ് കേസുകളും മൂന്ന് മരണവും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 34ഉം ആകെ രോഗബാധിതര്‍ 4,620ഉം ആയിട്ടുണ്ട്.
34 വയസുള്ള ഒരു ഇന്ത്യക്കാരനും 71 വയസുള്ള ജോര്‍ദാന്‍ പൗരനും 43 വയസുള്ള ബംഗ്ളാദേശുകാരനുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശി മഅ്റൂഫ് മാളിയേക്കല്‍ ആണ് ശനിയാഴ്ച മരിച്ച ഇന്ത്യക്കാരന്. ശനിയാഴ്ച വൈകുന്നേരം ജാബിര്‍ ആശുപത്രിയിലാണ് അന്തരിച്ചത്. കോവിഡ് 19 കാരണം ജാബിര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ, ആകെ മരണം 34 ആയി.
റിപ്പോര്‍ട്ട് ചെയ്ത 242 പേരില്‍ 93 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലുള്ള 69 രോഗികള്‍ ഉള്‍പ്പെടെ 2,883 പേര് ചികില്‍സയിലുണ്ട്. ഇവരില്‍ 36 പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം, 101 രോഗ വാഹകര്‍ സുഖപ്പെട്ടതോടെ രോഗമുക്തരായവര്‍ 1,703 ആയിട്ടുണ്ട്.