കുവൈത്തില്‍ 11 മരണം, 942 പുതിയ കേസുകള്‍ 

41

കുവൈത്ത്‌സിറ്റി: 11 മരണമടക്കം 942 പുതിയ കോവിഡ് 19 കേസുകളാണ് ശനിയാഴ്ച കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ, ആകെ രോഗബാധിതര്‍ 13,802 എണ്ണമായിട്ടുണ്ട്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത 11 പേരുടേതുള്‍പ്പെടെ ആകെ മരണം 107 ആയി വര്‍ധിച്ചു. അത്യാഹിത വിഭാഗത്തിലുള്ള 169 രോഗികളുള്‍പ്പെടെ 9,852 പേര്‍ ചികില്‍സയിലുണ്ട്. 203 പേര്‍ കുവൈത്തില്‍ പുതുതായി രോഗ മുക്തി നേടി. ഇതോടെ, വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3843 ആയി ഉയര്‍ന്നു.