കോവിഡ് 19: കുവൈത്തില്‍ മൂന്ന് മരണം, 1073 പുതിയ കേസുകള്‍

25

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: മൂന്ന് മരണവും 1,073 പുതിയ കോവിഡ് കേസുകളുമാണ് തിങ്കളാഴ്ച കുവൈത്ത് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ, രോഗബാധിതരുടെ എണ്ണം 16,764 ആയി. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 342 ബാധിതര്‍ക്ക് രോഗമുക്തി ലഭിച്ചതടക്കം ആകെ സുഖം പ്രാപിച്ചവര്‍ 4,681 ആയി ഉയര്‍ന്നിട്ടുണ്ട്. മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 121 ആയിട്ടുണ്ട്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 332 കേസുകളോടെ ഇന്ത്യക്കാരാണ് കൂടുതല്‍. ഈജിപ്ത് പൗരന്മാര്‍ 181, കുവൈത്തികള്‍ 231, ബംഗ്‌ളാദേശികള്‍ 102 എന്നിങ്ങനെയാണ് കണക്ക്. അത്യാഹിത വിഭാഗത്തിലുള്ള 179 രോഗികള്‍ ഉള്‍പ്പെടെ 11,962 പേര്‍ ചികിത്സയിലുണ്ട്. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് 397 കേസുകളോടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹവല്ലിയില്‍ 181, അഹ്മദിയില്‍ 258, സിറ്റിയില്‍ 113, ജഹ്‌റയില്‍ 124 എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്ററുകളിലെ കേസുകള്‍. താമസ ഏരിയയിലെ കണക്ക് പ്രകാരം ജലീബില്‍ 77, ഫര്‍വാനിയയില്‍ 131, ഹവല്ലിയില്‍ 55, ഖൈതാനില്‍ 76, എന്നിങ്ങനെയുമാണ്. കുവൈത്തില്‍ ഇത് വരെ 252,696 പേരില്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4,382 പേരില്‍ പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.