മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: വ്യാഴാഴ്ച 10 മരണവും 845 പുതിയ കോവിഡ് കേസുകളുമാണ് കുവൈത്തില്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 24,112 ആയി. ഇതില്‍ കഴിഞ്ഞ ദിവസം 752 ബാധിതര്‍ക്ക് രോഗമുക്തി ലഭിച്ചതടക്കം ആകെ സുഖം പ്രാപിച്ചവര്‍ 8,698 ആയി ഉയര്‍ന്നിട്ടുണ്ട്. 10 പേര് കൂടി മരിച്ചതോടെ ആകെ മരണം 185 ആയി. പുതുതായി റിപ്പോര്‍ട്ട് ചെയ്തവയില് 212 കേസുകളോടെ സ്വദേശികളാണ് കൂടുതല്‍. ഇന്ത്യക്കാരില്‍ 20 ഉം ഈജിപ്തുകാരില്‍ 91ഉം ബംഗ്ളദേശികളില് 161ഉം പേര് രോഗികളാണ്. ബാക്കി മറ്റു രാജ്യക്കാരുമാണ്. അത്യാഹിത വിഭാഗത്തിലുള്ള 197 രോഗികള്‍ ഉള്‍പ്പെടെ 15,229 പേര് ചികിത്സയിലുണ്ട്. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് 255 കേസുകളോടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹവല്ലി 96, അഹ്മദി 222, ജഹ്റ 189, ക്യാപിറ്റല്‍ 83 എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്ററുകളിലെ കേസുകള്‍. താമസ ഏരിയയിലെ കണക്ക് പ്രകാരം ജലീബില്‍ 48, ഫര്‍വാനിയയില്‍ 75, ഖൈതാനില് 85, അബ്ദലിയില് 82 എന്നിങ്ങനെയുമാണ്.