മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: 598 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കുവൈത്തില്‍ ആകെ രോഗബാധിതര്‍ 9,286 എണ്ണമായി. ഏഴ് മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ, ആകെ മരണം 65 ആയി. പുതിയ കേസുകളില്‍ 159 എണ്ണം ഇന്ത്യക്കാരിലാണ്. 140 ഈജിപളതുകാര്, 87 ബംഗ്ളാദേശികള്‍, 79 സ്വദേശികള്‍ എന്നവരാണ് ബാക്കിയുള്ളവര്‍. അതീവ ഗുരുതരമായി തുടരുന്ന 60 പേരുള്‍പ്പെടെ അത്യാഹിത വിഭാഗത്തില്‍ 131 രോഗികളുണ്ട്. ആകെ ചികില്‍സയിലുള്ളവര്‍ 6,314 പേരുണ്ട്.
178 പേര് കൂടി രോഗമുക്തരായതോടെ മൊത്തം രോഗ മുക്തര്‍ 2,907 ആയിട്ടുണ്ട്. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് -256. മറ്റിടങ്ങള്‍: ഹവല്ലി 131, അഹ്മദി 93, ക്യാപിറ്റല്‍ സിറ്റി 74, ജഹ്റ 44.