കോവിഡ് ബാധിച്ച് മരിച്ചവര്‍ ധീര രക്തസാക്ഷികള്‍: കുവൈത്ത് അമീര്‍

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ വീര രക്ത സാക്ഷികളായി കണക്കാക്കപ്പെടുമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് വ്യക്തമാക്കി. റമദാന്‍ മാസത്തിന്റെ അവസാനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിനിരക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ആഭ്യന്തര-പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍, മറ്റു സര്‍ക്കാര്‍ അധികാരികള്‍, സഹകരണ സംഘങ്ങള്‍, ജീവകാരുണ്യ സംഘടനകള്‍ എന്നിവയില്‍ ജോലിയെടുക്കുന്നവര്‍ അടക്കമുള്ള എല്ലാവര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും അമീര്‍ ഈദ് ആശംസകള്‍ നേര്‍ന്നു.