
അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ പുതുതായി 2,642 പേര്‍ക്കു കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 67,719 ആയി. വെള്ളിയാഴ്ച 13 പേര് കൂടി മരിച്ചതോടെ മരണ സംഖ്യ 364 ആയി ഉയര്‍ന്നു. ദമ്മാം, റിയാദ്, മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 2,963 പേര്‍ക്കാണ് ഇന്നലെ രോഗശമനം ലഭിച്ചത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 39,003ലെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 28,352 പേര് വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. 302 പേരുടെ നില ഗുരുതരമാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 62 ശതമാനവും വിദേശികളും 38 ശതമാനം സ്വദേശികളുമാണ്. 667,057 പേര്‍ക്ക് ഇതു വരെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. കോവിഡ് പടരുന്നത് ഒമ്പത് വിഭാഗക്കാരിലാണെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. 65 വയസ്സില്‍ കൂടുതല്‍ പ്രായമുളളവര്‍, ബിപിയും പ്രമേഹവും പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ശ്വാസകോശ രോഗികള്‍, അമിത വണ്ണമുള്ളവര്‍, പുകവലിക്കാര്‍, വൃക്ക രോഗികള്‍, ട്യൂമര്‍ ബാധിച്ചവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് രോഗസാധ്യത കൂടുതല്‍ കണ്ടു വരുന്നതായി ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.
മേഖലാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്: റിയാദ് 856, ജിദ്ദ 403, മക്ക 289, മദീന 205, ദമ്മാം 194, ദിരിയ 118, ജുബൈല്‍ 87, ഖതീഫ് 77, അല്‍ഖോബാര്‍ 73, താഇഫ് 52, ഹുഫൂഫ് 49, ദഹ്റാന്‍ 49, റാസ്തനൂറ 15, നജ്റാന് 15, ബഖീഖ് 10, ബുറൈദ 9, ദലം 9, ബെയ്ശ് 9, സഫ് വ 8, ശറൂറ 8, സബിയ 7, ഖമീസ് മുശൈത്ത് 6, അബഹ 5, തബൂക് 5, അല്‍മജാരിദ 4, നാരിയ 4, ഖുല്‍വ 4, അല്‍ഖര്‍ജ് 4, വാദി ദവാസിര്‍ 4, മഹായില്‍ അസീര്‍ 3, യാമ്പു 3, അല്‍ഹദ 3, അല്ലൈത്ത് 3, മഖുവ 3, ദേബ 3, അല്‍ഗൂസ് 3, ഹാഇല്‍ 3, അറാര്‍ 3, അല്‍ദിലം 3, മൈസന്, ഖുന്‍ഫുദ, ഹസം അല്‍ജലാമിദ്, ഹോത ബനീ തമീം, മജ്മ, മുസാഹ്മിയ, ദുര്‍മ (രണ്ട് കേസ് വീതം), അല്മുബറസ, അല്‍നമാസ്, ബല്ലസ്മര്‍, ഖര്‍യത് അല്‍ഉലയ, ബിശ, ഉമ്മുല്‍ദൗം, അല്‍അഖീഖ്, ഖുലൈസ്, അല്‍അര്‍ദ, അല്‍ഐദാബി, അല്ഹര്ത്, ബഖാ, റൊവൈദ അല്‍അര്‍ദ്, താദിഖ്, ലൈല, ജദീദ അറാര്‍, ദവാദ്മി, സുലൈല്‍, ഹോത സുധീര്‍, ഹുറൈമല എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണുള്ളത്.