കോവിഡ്: സഊദിയില്‍ 7 മരണം; 1912 പേര്‍ക്ക് രോഗബാധ

26

ഓരോ ദിവസവും ആയിരത്തില്‍ പരം പേര്‍ക്ക് രോഗശമനം

 

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ ഞായറാഴ്ച ഏഴ് പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 246 ആയി. 1,912 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 39,048 ആയി. പുതുതായി 1,313 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 11,457 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ 27,345 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. 140 പേര്‍ ഗുരുതരാവസ്ഥയിലാണുള്ളത്.
മേഖലാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്: മക്ക 438, ജിദ്ദ 374, റിയാദ് 363, മദീന 248, ദമ്മാം 104, ഹുഫൂഫ് 72, ഖുന്‍ഫുദ 52, ഹദ്ദ 40, ജുബൈല്‍ 30, താഇഫ് 28, ബെയ്ശ് 20, ഖതീഫ് 16, യാമ്പു 14, മദ്മ 13, സബിയ 9, ദഹ്‌റാന്‍ 8, തബൂക്ക് 8, മഹായില്‍ 7, ദിരിയ 7, അല്‍ഖോബാര്‍ 6, അല്‍ഖുറയാത്ത് 5, അബഹ 4, ബുറൈദ 4, വാദി അല്‍ഫറ 4, ഹാഇല്‍ 4, അല്‍ഖര്‍ജ് 4, അല്‍മജാരിദ 3, റഫ്ഹ 3, ഹോത്ത ബനീ തമീം 3, ദിലം 3, ഖമീസ് മുശൈത്ത് 2, അല്‍ബാഹ 2, ഹഫര്‍ അല്‍ബാതിന്‍ 2, അല്‍ഖുവയ്യ 2, അല്‍ഖുറൈഇ 1, ഖര്‍അ 1, ബല്‍ജുര്‍ശി 1, ഖുലൈസ് 1, മുസൈലിഫ് 1, നജ്‌റാന്‍ 1, തബര്‍ജല്‍ 1, ദദീദ് അറാര്‍ 1, ദുര്‍മ 1, ലൈല 1.