രോഗമുക്തര്‍ 12,737
റിയാദ്: സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 255 ആയി. ഇന്നലെ ഒമ്പത് പേരാണ് മരിച്ചത്. 1,966 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 41,014 ആയി മാറി. പുതുതായി 1,280 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ 12,737 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 28,022 പേര് വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. ഇവരില്‍ 149 പേരുടെ നില ഗുരുതരമാണ്. മരിച്ച ഒമ്പത് പേര് മക്ക, ജിദ്ദ, മദീന, തായിഫ് എന്നിവിടങ്ങളിലുള്ളവരാണ്. ഇന്നലെ രോഗബാധയുള്ളവരില്‍ 62 ശതമാനം വിദേശികളാണ്.
മേഖലാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്: റിയാദ് 520, മക്ക 343, മദീന 257, ജിദ്ദ 236, ഹുഫൂഫ് 137, ദമ്മാം 95, താഇഫ് 71, അല്‍കോബാര്‍ 60, ജുബൈല്‍ 49, ഹദ്ദ 39, ദിരിയ 25, ഖതീഫ് 23, അല്‍മജാരിദ 15, ബുറൈദ 15, തബൂക് 10, ഹാഇല്‍ 10, യാമ്പു 9, ദഹ്റാന്‍ 8, ബഖീഖ് 7, ഖമീസ് മുശൈത്ത് 5, സഫ്വ 5, നാരിയ 3, ഉനൈസ 2, ബെയ്ശ് 2, തറൈബന് 2, അല്‍ഖര്‍ജ് 2, അബഹ 1, മഹായില്‍ 1, റാസ്തനൂറ 1, മിദ്നബ് 1, അല്‍സുഹന്‍ 1, അല്‍ഖുര്‍മ 1, ഖുല്‍വ 1, സബിയ 1, ഹഫര്‍ അല്‍ബാതിന്‍ 1, ഖുന്‍ഫുദ 1, നജ്റാന് 1, ദുമത് അല്ജന്ദല് 1, മന്ഫത് 1, ജദീദ് അറാര്‍ 1, മുസാഹ്മിയ 1, സുല്‍ഫി 1.
രാജ്യത്ത് ശക്തമായ ഫീല്‍ഡ് പരിശോധന നടക്കുന്നതിന്റെ ഭാഗമായി കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും അതോടൊപ്പം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായതായും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. 467,369 ടെസ്റ്റുകള്‍ ഇതിനകം ചെയ്തതായും അദ്ദേഹം അറിയിച്ചു.