സഊദിയില്‍ 1,911 പേര്‍ക്ക് കൂടി രോഗബാധ, രോഗമുക്തര്‍ 15,257; ഒമ്പത് മരണം

16

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതോടെ ഇതു വരെ ആകെ മരിച്ചവരുടെ എണ്ണം 264 ആയി. മരിച്ചവരില്‍ ഏഴ് പേര്‍ വിദേശികളാണ്. 1,911 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,925 ആയി ഉയര്‍ന്നു. പുതുതായി 2,520 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 15,257 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി സഊദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ 27,404 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. ഇവരില്‍ 147 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രോഗബാധയുണ്ടാവരില്‍ 69 ശതമാനം പേര്‍ വിദേശികളാണ്. സഊദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ ദിനമായിരുന്നു ചൊവ്വാഴ്ച.
മേഖലാ അടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഇപ്രകാരം: റിയാദ് 443, മക്ക 407, ജിദ്ദ 306, മദീന 176, ഹുഫൂഫ് 91, ദമ്മാം 78, അല്‍ഖോബാര്‍ 74, മജ്മ 57, ഹദ്ദ 42, ജുബൈല്‍ 33, തബൂക് 27, ദഹ്‌റാന്‍ 18, ഖര്‍അ 18, ഹസം അല്‍ജലാമിദ് 18, ഖതീഫ് 17, ബെയ്ശ് 17, താഇഫ് 16, ഹാഇല്‍ 16, അല്‍ഖര്‍ജ് 10, നജ്‌റാന്‍ 5, ഖമീസ് മുശൈത്ത് 4, വാദി ദവാസിര്‍ 4, സഫ് വ 3, ഹോത ബനീ തമീം 3, ദിലം 3, ദിരിയ 3, മഹായില്‍ 2, ബിശ 2, ഹഫര്‍ അല്‍ബാതിന്‍ 2, ഖുന്‍ഫുദ 2, ലൈല 2, ബുഖൈഖ് 1, ബുറൈദ 1, ഉല്‍ലത് സുഖൂര്‍ 1, സബ്ത് അല്‍അലയ 1, റാബിഗ് 1, അല്‍മുസായിഫ് 1, നമിറ 1, സകാക 1, അല്‍ഖുറയാത്ത് 1, താദിഖ് 1, ശഖ്‌റ 1, ഹുറൈമല 1.