കോവിഡ്: സഊദിയില്‍ 9 മരണം; 1,905 പേര്‍ക്ക് രോഗബാധ

20
സഊദി അറേബ്യയില്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ കോവിഡ് 19 പരിശോധന നടന്നു വരുന്നതിന്റെ ഒരു ദൃശ്യം

കോവിഡ്: സഊദിയില്‍ 9 മരണം; 1,905 പേര്‍ക്ക് രോഗബാധ

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ബുധനാഴ്ച ഒമ്പത് പേര്‍ കൂടി മരിച്ചതോടെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. 1,905 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 44,830 ആയി. പുതുതായി 2,365 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 17,622 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 26,935 ആയി കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച മരിച്ചവരില്‍ ജിദ്ദയിലും മക്കയിലുമുള്ള രണ്ട് സ്വദേശികളും ഏഴ് വിദേശികളുമാണുള്ളത്. രോഗം ബാധിച്ചവരില്‍ 68 ശതമാനം വിദേശികളും 32 ശതമാനം സ്വദേശികളുമാണ്. രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നത് പ്രതീക്ഷയാണെന്നും ആരോഗ്യ പരിചരണത്തില്‍ ജാഗ്രതയോടെ ഇടപെടാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം തലസ്ഥാന നഗരിയായ റിയാദില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിനമായിരുന്നു ബുധനാഴ്ച. 673 രോഗബാധിതരെയാണ് മെയ് 13ന് റിയാദില്‍ കണ്ടെത്തിയത്.
സഊദിയിലെ മറ്റു സ്ഥലങ്ങളില്‍ മേഖലാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഇപ്രകാരം: ജിദ്ദ 338, മക്ക 283, ദമ്മാം 147, ഹുഫൂഫ് 67, മദീന 64, ജുബൈല്‍ 52, താഇഫ് 50, അല്‍കോബാര്‍ 47, തബൂക്ക് 35, മജ്മ 30, ദിരിയ 18, ദഹ്‌റാന്‍ 14, ഉംലുജ് 13, ബെയ്ശ് 11, അല്‍ഖര്‍ജ് 6, സല്‍വ 4, സഫ് വ 4, അല്‍ജഫര്‍ 3, ഖതീഫ് 3, ബഖീഖ് 3, അല്‍ഖുര്‍മ 3, അല്‍ഖഫ്ജി 2, ഖര്‍യത് അല്‍ഉലയ 2, റാസ്തനൂറ 2, റാബിഗ് 2, ഖര്‍അ 2, ഖുന്‍ഫുദ 2, ശറൂറ 2, ഹാഇല്‍ 2, മുസാഹ്മിയ 2, ഹോത സുധീര്‍ 2, അബഹ 1, നാരിയ 1, ബുറൈദ 1, ഉനൈസ 1, അല്‍റാസ് 1, അല്‍ഹദ 1, അല്ലൈത് 1, മഖ്‌വ 1, നജ്‌റാന്‍ 1, ഹോത ബനീതമീം 1, ദിലം 1, വാദി ദവാസിര്‍ 1, ദവാദ്മി 1, അല്‍റൈന്‍ 1, സുലൈല്‍ 1, സുല്‍ഫി 1, റുവൈദത് അല്‍അര്‍ദ് 1.