സഊദിയില്‍ വ്യാഴാഴ്ച 10 മരണം; 2,039 പേര്‍ക്ക് കോവിഡ്, 1,429 പേര്‍ക്ക് രോഗശമനം

23

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ വ്യാഴാഴ്ച 10 പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 283 ആയി. 2,039 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 46,869 ആയി. പുതുതായി 1,429 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ 19,051 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 27,535 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 156 പേര്‍ ഗുരുതരാവസ്ഥയിലാണ്. വ്യാഴാഴ്ച രോഗം ബാധിച്ചവരില്‍ 75 ശതമാനം പുരുഷന്മാരും 25 സ്ത്രീകളുമാണ്. കുട്ടികളിലും 11 ശതമാനം രോഗബാധയുണ്ട്. ബാധിതരില്‍ 59 ശതമാനം വിദേശികളാണ്. ഇതാദ്യമായാണ് ദിനംപ്രതിയുള്ള റിപ്പോര്‍ട്ടില്‍ എണ്ണം 2,000 കവിയുന്നത്. സാമൂഹിക സമ്പര്‍ക്കം വഴിയാണ് സ്ത്രീകളിലും കുട്ടികളിലും രോഗം കണ്ടെത്തിയത്. സ്ത്രീകളില്‍ 100 ശതമാനവും കുട്ടികളില്‍ 125 ശതമാനവും രോഗബാധയുണ്ട്. ഫീല്‍ഡ് പരിശോധന ഊര്‍ജിതമാക്കിയതിന്റെ ഫലമാണ് എണ്ണത്തിലെ വര്‍ധനയെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.
മേഖലാടിസ്ഥാനത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്: ജിദ്ദ 482, റിയാദ് 478, മക്ക 356, മദീന 247, ഹുഫൂഫ് 93, ദമ്മാം 93, താഇഫ് 68, യാമ്പു 27, ഖതീഫ് 21, തുറൈബാന്‍ 13, മഹായില്‍ 11, സഫ്‌വ 11, ദിരിയ 11, ഖുന്‍ഫുദ 10, താദിഖ് 10, അല്‍ഖോബാര്‍ 9, വാദി ദവാസിര്‍ 8, ബെയ്ശ് 7, ബിശ 6, ഖര്‍അ 6, അല്‍മുസൈലിഫ് 6, അല്‍റൈന്‍ 6, ജുബൈല്‍ 5, റാസ്തനൂറ 5, അല്‍ജഫര്‍ 4, വാദി അല്‍ഫറ 4, മന്‍ഫദ് അല്‍ഹദീത 4, ദുര്‍മ 4, ഖമീസ് മുശൈത്ത് 3, ദഹ്‌റാന്‍ 3, അല്‍ഖുര്‍മ 3, അല്‍ഹദ്ദ 3, ശറൂറ 3, ഹാഇല്‍ 3, അല്‍ഖര്‍ജ് 3, അല്‍ഖുറൈഇ 2, നമിറ 2, അബഹ 1, ബുറൈദ 1, അല്‍സുഹന്‍ 1, അല്ലൈത് 1, അല്‍തുവാല്‍ 1, തബൂക്ക് 1, അല്‍ദിലം 1, ലൈല 1, ഹോത്ത സുധീര്‍ 1.