10,000 പേര്‍ക്ക് കെറോണ പരിശോധനാ സൗകര്യമുള്ള കേന്ദ്രം മുസഫയില്‍ തുറന്നു

    അബുദാബി: ദിവസം 10,000 പേര്‍ക്ക് കൊറോണ പരിശോധന നടത്താന്‍ സൗകര്യമുള്ള കേന്ദ്രം മുസഫയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗജന്യമായി പരിശോധന നടത്തുന്ന ഇവിടെ തൊഴിലാളികളെയും മറ്റും സൗജന്യമായാണ് ബസകളില്‍ എത്തിക്കുക.
    ദേശീയ സ്‌ക്രീനിംഗ് പദ്ധതിയുടെ ഭാഗമായാണ് പുതിയ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. വിവിധ ഭാഷകളില്‍ പരിജ്ഞാനമുള്ളവരെയാണ് ഇവിടെ സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്.
    3,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ ഇവിടെ കോവിഡ് 19 സംബന്ധിച്ച് വിവിധ ഭാഷകളില്‍ അവബോധ പരിപാടികളും നടക്കും. ഇതോടെ, പരിശോധനാ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും ഓരോ ദിവസവും കൂടുതല്‍ പേരെ പരിശോധന നടത്താനും കഴിയും.