28 രാഷ്ട്രങ്ങളില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളുടെ പങ്കാളിത്തം. ഒറിജിനല്‍ ആര്‍ട്ട്, ഫോട്ടോഗ്രഫി, ഡിജിറ്റല്‍ ആര്‍ട്സ്, മിക്സഡ് മീഡിയ, സ്കള്‍പ്ചര്‍ എന്നീ മേഖലകളില്‍ നിന്നുള്ള എന്‍ട്രികള്‍
ദുബൈ: ‘ആര്‍ട്ട് 4 യു ഗ്യാലറി’ 2020 ഏപ്രില്‍, മെയ് മാസങ്ങളിലെ രണ്ടാമത് ഓണ്‍ലൈന്‍ മല്‍സരം ലോകമുടനീളമുള്ള കലാപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചു. പെയിന്റ് ചെയ്യാനുള്ള തീം ‘കോവിഡ് 19 പീരിയഡ്’ എന്നതായിരുന്നു. കോവിഡിനെ പരാജയപ്പെടുത്തുകയെന്നതായിരുന്നു മല്‍സര ലക്ഷ്യം. മഹാമാരിയുടെ ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് വ്യാപനം കുറക്കാനായി വീടുകളിലിരുന്ന് കൂടുതല്‍ സമയം ചെലവഴിച്ച് സമൂഹങ്ങളുമായി കലാ സപര്യയുടെ പാലം പണിയുകയാണ് ‘ആര്‍ട്ട് 4 യു ഗ്യാലറി’യിലെ ആര്‍ട്ടിസ്റ്റുകള്‍. ആര്‍ട്ടിസ്റ്റുകളെ കൂടുതല്‍ ക്രിയാത്മകമാക്കാന്‍ പ്രചോദനം പകരുന്നു ഈ കലാസംഘം. മഹാമാരിക്കെതിരെ പോരാട്ടത്തെ ഈ രീതിയില്‍ കൂടുതല്‍ സര്‍ഗാത്മകമാക്കി മാറ്റുകയാണിവര്‍. ഒരുവശത്ത് ഈ സംരംഭം മുഖേന കലാപ്രവര്‍ത്തകരെ പിന്തുണക്കുന്നതിനോടൊപ്പം, ലോകത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഊര്‍ജം ആര്‍ട്ട് 4 യു ഗ്യാലറി മറുവശത്ത് പ്രദാനം ചെയ്യുന്നു.
ഏപ്രിലില്‍ ആരംഭിച്ച് മെയ് അവസാനം വരെ തുടരുന്ന ഗ്യാലറിയുടെ പ്രദര്‍ശനത്തില്‍ ലോകമുടനീളമുള്ള കലാപ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈനില്‍ തങ്ങളുടെ സൃഷ്ടികള്‍ അവതരിപ്പിച്ച് പങ്കാളികളാവാമെന്ന് ഗ്യാലറിയുടെ ക്യുറേറ്ററും പ്രമുഖ കലാകാരിയുമായ ജെസ്നേ ാ ജാക്ക്സണ് അറിയിച്ചു. ഒറിജിനല്‍ ആര്‍ട്ട്, ഫോട്ടോഗ്രഫി, ഡിജിറ്റല്‍ ആര്‍ട്സ്, മിക്സഡ് മീഡിയ, സ്കള്‍പ്ചര്‍ എന്നീ മേഖലകളില്‍ നിന്നുള്ള എന്‍ട്രികളാണ് ആര്‍ട്ട് 4 യു ഗ്യാലറി പ്രോല്‍സാഹിപ്പിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങളിലായി തങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടികളുമായി ആര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാമായിരുന്നു. 15 മുതല്‍ 25 വയസ് വരെയുള്ളവരാണ് ആദ്യ കാറ്റഗറിയിലുള്പ്പെടുത്തിയത്. 26 മുതല്‍ 40 വയസ് വരെയുള്ളവര്‍ രണ്ടാം കാറ്റഗറിയിലും 41ന് മുകളില്‍ പ്രായമുള്ളവര്‍ മൂന്നാമത്തെ കാറ്റഗറിയിലും ഉള്‍പ്പെടുത്തി. 60 ഫൈനലിസ്റ്റുകളുടെ ഗ്രൂപ് എക്സിബിഷന് വെര്‍ച്വല്‍ ഗ്യാലറിയില്‍ നടന്നു. 28 രാഷ്ട്രങ്ങളില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളുടെ പങ്കാളിത്തവുമായി ഏറ്റവുമധികം ആര്‍ട്ടിസ്റ്റുകളെ പങ്കെടുപ്പിച്ച് ഇത്തരമൊരു പ്രഥമ വെര്‍ച്വല്‍ കലാപ്രദര്‍ശനം ഒരുക്കിയതിനെ ദുബൈ കള്‍ചര്‍ അധികൃതര്‍ പ്രശംസിക്കുകയുണ്ടായി. ഈ സംരംഭത്തില്‍ ഖലീല്‍ അബ്ദുല്‍ വാഹിദ് ആര്‍ട് 4 യു ഗ്യാലറിയെ പിന്തുണക്കുന്നു. യുഎഇയിലെ സമകാലിക കലാരംഗത്തെ അഗ്രഗാമിയായ ഇമാറാത്തി കലാകാരന് ഡോ. നജാത്ത് മക്കിയാണ് ജ്യൂറിയായിരുന്നത്. സൃഷ്ടികളുടെ നിലവാരത്തിന്റെ വിധി നിര്‍ണയിച്ച അവര്‍, ആഗോളീയമായി പങ്കെടുത്ത മുഴുവന്‍ ആര്‍ട്ടിസ്റ്റുകളെയും അഭിനന്ദിച്ചു. പ്രമേയം ഏറ്റവും നന്നായി പ്രതിഫലിപ്പിച്ചതായിരുന്നു മുഴുവന്‍ കലാസൃഷ്ടികളെന്നും മികച്ച നിലവാരം ഇവ പുലര്‍ത്തിയെന്നും അവര്‍ വിലയിരുത്തി. വെര്‍ച്വല്‍ ആര്‍ട്ട് എക്സിബിഷനിലെ മുഖ്യാതിഥി ഡോ. നജാത് മക്കിയും യുഎഇ സഹിഷ്ണുതാ മന്ത്രാലയം പ്രോഗ്രാംസ്-പാര്‍ട്ണര്‍ഷിപ്സ് ഡയറക്ടര്‍ യാസര്‍ അല്‍ ഖര്‍ഖവി വിശിഷ്ടാതിഥിയുമായിരുന്നു. സുല്‍ത്താന ഖാസിം, പീറ്റര്‍ ഗ്രെസ്സ്മാന്, അഞ്ജിനി ലയ്തു, നദാ അല്ബറാസി, കൊറി മക്ഡൊണാള്‍ഡ്, അലി അല്‍ ആമിരി എന്നിവര്‍ അതിഥികളായും പങ്കെടുത്തു.
കലയുടെ പല തലങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു കൊണ്ട് കലയെ ഈ പ്രദര്‍ശനം ജീവസ്സുറ്റതാക്കി മാറ്റുന്നുവെന്ന് ആട്ട് 4 യു ഗ്യാലറി സഹ സ്ഥാപകന്‍ രെഞ്ജി ചെറിയാന് പറഞ്ഞു.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് ക്ളിക്ക് ചെയ്യുക:
https://art4youartgallery.wixsite.com/onlineartcompetition.
