യുഎഇയില്‍ 698 പേര്‍ക്ക് കൂടി കൊറോണ; 2 മരണം; ആകെ സുഖപ്പെട്ടവര്‍ 6,930

103

അബുദാബി: യുഎഇയില്‍ 698 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിവിധ എമിറേറ്റുകളിലെ പരിശോധനാ കേന്ദ്രങ്ങളില്‍ 37,000 പേരില്‍ നടത്തിയ പരിശോധനയുടെ ഫലം പുറത്തു വന്നതിലാണ് 698 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.
രണ്ടു പേരുടെ മരണമാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ, കൊറോണ മൂലം യുഎഇയില്‍ മരിച്ചവരുടെ എണ്ണം 208 ആയി. 407 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്. രോഗം സുഖപ്പെട്ടവരുടെ ആകെ എണ്ണം 6,930 ആയി.
കഴിഞ്ഞ നാലു ദിവസങ്ങളായി മരണ സംഖ്യയില്‍ കാര്യമായ കുറവുണ്ടായെന്നത് ഏറെ ആശ്വാസം നല്‍കിയിട്ടുണ്ട്.
യുഎഇ അധികൃതര്‍ നടത്തി വരുന്ന ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് മരണ സംഖ്യയില്‍ കുറവുണ്ടാവാന്‍ കാരണമായത്. അടുത്താഴ്ച നാലോളം താല്‍ക്കാലിക ഫീല്‍ഡ് ആശുപത്രികളാണ് പ്രവര്‍ത്തന സജ്ജമാവുക. അയ്യായിരത്തിലധികം രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ഈ ആശുപത്രികളില്‍ ഉണ്ടാകും