അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 747 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു പേര് മരിച്ചു. 398 പേര്‍ക്ക് രോഗം സുഖപ്പെട്ടു.
21,831 പേരാണ് ഇതു വരെ രോഗബാധിതരായി കണ്ടെത്തിയത്. 7,328 പേര്‍ക്കാണ് ഇതു വരെ രോഗം സുഖപ്പെട്ടത്. വിവിധ എമിറേറ്റുകളിലായി കൊറോണ മൂലം ഇതിനകം 210 പേരാണ് മരിച്ചത്.
മുപ്പതിനായിരത്തിലധികം പേരെയാണ് ഓരോ ദിവസവും പരിശോധനക്ക് വിധേയമാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള താല്‍ക്കാലിക ഫീല്‍ഡ് ആശുപത്രികള്‍ പലതും അടുത്ത ദിവസം പ്രവര്‍ത്തന സജ്ജമാകും. കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയില്‍ ആരോഗ്യ രംഗത്തെ 250ല്‍ പരം പേരാണ് സേവനമനുഷ്ഠിക്കുന്നത്.