കോവിഡ് 19: യുഎഇയില്‍ 812 പുതിയ കേസുകള്‍; 697 പേര്‍ രോഗമുക്തര്‍, മൂന്നു മരണം

    ആകെ മരിച്ചത് 244 പേര്‍. രോഗികള്‍ 28,704. 14,495 രോഗമുക്തര്‍

    ദുബൈ: യുഎഇയിലെ പുതിയ കോവിഡ് 19 കേസുകള്‍ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. 812 പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 697 പേര്‍ രോഗമുക്തരായി. ഇതോടെ, രാജ്യത്ത് കൊറോണ ബാധിച്ച ആകെ ആളുകളുടെ എണ്ണം 28,704 ആയി. 14,495 പേര്‍ ആകെ രോഗമുക്തരായി. മൂന്നു പേര്‍ പുതുതായി യുഎഇയില്‍ മരിച്ചു. ഇതോടെ, ആകെ മരിച്ചവരുടെ എണ്ണം 244 ആയി.
    13,965 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. പുതുതായി രോഗം കണ്ടെത്തപ്പെട്ടവര്‍ നല്ല ആരോഗ്യമുള്ളവരും മതിയായ ചികില്‍സ എടുത്തു കൊണ്ടിരിക്കുന്നവരുമാണ്.
    എല്ലാ രോഗികള്‍ക്കും വേഗത്തില്‍ ശമനം ലഭിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.