യുഎഇയില്‍ 563 പേര്‍ക്ക് കൂടി കൊറോണ; മൂന്നു മരണം; 314 പേര്‍ക്ക് സുഖപ്പെട്ടു

82

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 563 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മൂന്നു പേര്‍ മരിച്ചു. 314 പേരാണ് രോഗമുക്തരായത്.
ഇതോടെ, കൊറോണ ബാധിതരുടെ എണ്ണം 32,532 ആയി ഉയര്‍ന്നു. 16,685 പേര്‍ ഇതിനകം രോഗമുക്തരായിട്ടുണ്ട്. ഇതിനകം 258 പേരാണ് കൊറോണ മൂലം യുഎഇയില്‍ മരിച്ചത്.