അബുദാബി: യുഎഇയില്‍ ഞായറാഴ്ച 661 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ, മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34,557 ആയി. രണ്ടു പേരുടെ മരണം കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു.
ഇതു വരെ 264 പേരാണ് യുഎഇയില്‍ കോവിഡ് 19 മൂലം മരിച്ചത്. 17,932 പേര്‍ക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. 37,000ത്തില്‍ പരം പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 61 പേരില്‍ രോഗം കണ്ടെത്തിയത്.