സാമൂഹിക അകലം പാലിക്കാതെ തറാവീഹ് നമസ്കാരത്തില്‍ പങ്കെടുത്ത 4 കുടുംബങ്ങള്‍ക്ക് വൈറസ് ബാധ
ദുബൈ: യുഎഇയില്‍ തിങ്കളാഴ്ച 680 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തി. 577 പേര് രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് ആകെ കോവിഡ് 19 രേഖപ്പെടുത്തിയവരുടെ ഏറ്റവും പുതിയ കണക്ക് 18,878 ആണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ നാലു കുടുംബങ്ങളും ഉള്‍പ്പെടുന്നു. സാമൂഹിക അകലം പാലിക്കാതെ ഈ കുടുംബങ്ങള്‍ തറാവീഹ് നമസ്കാരത്തില്‍ പങ്കെടുത്തപ്പോഴാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നും മന്ത്രാലയം വെളിപ്പെടുത്തി.
കോവിഡ് 19 ബാധിച്ച് തിങ്കളാഴ്ച മൂന്നു പേര് രാജ്യത്ത് മരിച്ചു. ഇതോടെ, യുഎഇയില്‍ ആകെ മരിച്ചവരുടെ എണ്ണം 201 ആയി. വ്യത്യസ്ത ശാരീരിക അസുഖങ്ങള്‍ ഉള്ളവരെ കോവിഡ് 19 ബാധിച്ചപ്പോള്‍ ആരോഗ്യ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായതാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.