കോവിഡ് 19: യുഎഇയില്‍ 781 പുതിയ കേസുകള്‍, മരണം 13, രോഗമുക്തര്‍ 509

  40
  ദുബൈയിലെ ഒരു കോവിഡ് 19 ഡ്രൈവ് ത്രൂ ടെസ്റ്റ് സെന്ററില്‍ നിന്നുള്ള ദൃശ്യം

  24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്നത്

  ദുബൈ: യുഎഇയില്‍ 781 പുതിയ കൊറോണ വൈറസ് കേസുകള്‍. ഒരു ദിവസത്തിനിടെ കണ്ടെത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് 13 മരണവും സംഭവിച്ചു. ഈ നിരക്കും ഉയര്‍ന്നതാണ്. മരിച്ചവര്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാരാണ്. ഇവര്‍ നിലവില്‍ വിട്ടുമാറാത്ത പല അസുഖങ്ങളും ഉള്ളവരായിരുന്നുവെന്നും കോവിഡ് 19 കൂടി ഇവരില്‍ ബാധിച്ചതോടെ ആരോഗ്യ സ്ഥിതി സങ്കീര്‍ണമായതാണ് മരണ കാരണമായതെന്നും യുഎഇ ആരോഗ്യ-രോഗ പ്രതിരോധിരോധ മന്ത്രാലയം അറിയിച്ചു.
  അതേസമയം, 509 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ, രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം
  4,804 ആയി. യുഎഇയില്‍ ഇത്രയധികം രോഗമുക്തര്‍ 24 മണിക്കൂറിനിടെയുണ്ടാകുന്നതും ഇതാദ്യമാണ്. 29,000 പുതിയ ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്. രാജ്യത്ത് കൊറോണ വൈറസ് ബാധകരുടെ ആകെ എണ്ണം 18,198 ആയിട്ടുണ്ട്. ആകെ മരണം 198 ആണ്.