യുഎഇയില്‍ 553 പേര്‍ക്ക് കോവിഡ് 19; ഒമ്പത് മരണം

    85

    ദുബൈ: യുഎഇയിലെ പുതിയ കോവിഡ് 19 കേസുകള്‍ 553 ആയി. ഒമ്പത് പേര്‍ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 147 ആയി. 16,793 പേര്‍ക്കാണ് യുഎഇയില്‍ ആകെ രോഗം സ്ഥിരീകരിച്ചതെന്നും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച വെളിപ്പെടുത്തി.
    265 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആകെ രോഗമുക്തരായവരുടെ എണ്ണം 3,837 ആണ്.
    നിലവില്‍ ടെസ്റ്റുകളില്‍ പോസിറ്റീവായ കോവിഡ് 19 രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രാലയം പറഞ്ഞു. 41,000 അഡീഷണല്‍ ടെസ്റ്റുകളില്‍ നിന്നാണ് 553 പുതിയ രോഗികളെ കണ്ടെത്തിയത്.
    മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നറിയിച്ച മന്ത്രാലയം, നിലവിലെ രോഗികള്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നാശംസിക്കുകയും ചെയ്തു. സാമൂഹിക അകലവും സുരക്ഷയും അടക്കമുള്ള കാര്യങ്ങള്‍ പാലിച്ചു കൊണ്ട് അധികൃതര്‍ നടത്തുന്ന നടപടിക്രമങ്ങളുമായി പൊതുജനം സഹകരിക്കണമെന്നും ഈ മഹാമാരിയെ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൈ കോര്‍ക്കണമെന്നും ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.