ആഗോള മരണ സംഖ്യ മൂന്നു ലക്ഷത്തിലേക്ക്; 85,333 പേരുടെ മരണം ഏറ്റുവാങ്ങി യുഎസ്

    70

    അബുദാബി: കോവിഡ് 19 മൂലം ആഗോള തലത്തില്‍ മരണം മൂന്നു ലക്ഷത്തോടടുക്കുന്നു. 299,483 പേരുടെ മരണമാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൊത്തം മരിച്ചവരില്‍ രണ്ടു ലക്ഷത്തിലേറെ പേരും അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്ക, ഇംഗ്‌ളണ്ട്, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം നടന്നത്.
    ഏറ്റവും കൂടുതല്‍ മനുഷ്യരെ നഷ്ടപ്പെട്ടത് അമേരിക്കക്കാണ്. 85,333 ജീവനാണ് അമേരിക്കക്ക് പൊലിഞ്ഞുപോയത്. ലോക രാഷ്ട്രങ്ങളിലെ മരണ നിരക്കില്‍ ഏകദേശം മൂന്നിലൊന്നോളം പേരും മരിച്ചത് അമേരിക്കയിലാണെന്നത് ആ രാജ്യത്തെ തീര്‍ത്തും നടുക്കിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ ജീവഹാനി നേരിടേണ്ടിവന്ന യുഎസ് ഇനിയും കൊറോണയില്‍ നിന്നുള്ള മോചനം സാധ്യമാവാതെ ദുരിതപ്പെടുകയാണ്.
    ലോക രാജ്യങ്ങളിലെ മുന്‍നിരയിലുള്ള മറ്റൊരു രാജ്യമായ യുകെയില്‍ 33,614 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇറ്റലിയില്‍ 31,106 പേരും സ്‌പെയിനില്‍ 27,321പേരും മരണത്തിന് കീഴടങ്ങി. 27,074 പേരെയാണ് ഫ്രാന്‍സില്‍ മരണം പിടികൂടിയത്.