729 പേര്‍കൂടി നിരീക്ഷണത്തില്‍ ; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,576 പേര്
മലപ്പുറം: ജില്ലയില്‍ ഇന്നലെ ആര്‍ക്കും പുതുതായി കോവിഡ് – 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാകലക്ടറുടെചുമതലയുള്ള എ.ഡി.എം എന്‍.എം. മെഹറലി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 729 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 12,576 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 202 പേര് വിവിധ ആസ്പത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 198 പേരും നിലമ്പൂര്‍ ജില്ലാആസ്പത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാആസ്പത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. 10,948 പേരാണ്ഇപ്പോള് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,426 പേര് കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്കഴിയുന്നു.
പരിശോധനാ ഫലം രണ്ട് മണിക്കൂറിനുള്ളില്‍
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ കോവിഡ് ലാബില്‍ സാമ്പിള്‍ പരിശോധനാ ഫലം ഇനി വേഗത്തില്‍ ലഭ്യമാവും. ഇതിനായി രണ്ട് ട്രൂനാറ്റ് കോവിഡ് ടെസ്റ്റ് മെഷീനുകളാണ് ലാബില്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രധാനമായും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരുടെയും കോവിഡ് ലക്ഷണങ്ങളുള്ളതോ കേരളത്തിന് പുറത്തുനിന്നെത്തുന്നതോ ആയ ഗര്‍ഭിണികളുടെയും സ്രവ പരിശോധനക്കാണ് ട്രൂനാറ്റ് ഉപയോഗിക്കുന്നത്. ഇതില്‍ ഒരേ സമയം രണ്ട് സാമ്പിളുകള്‍ പരിശോധിക്കുവാന്‍ സാധിക്കും. 25 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൃതശരീരങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനും പുതിയ ടെസ്റ്റ് മെഷീനില്‍ സംവിധാനമുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജിലെ കോവിഡ് ലാബില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകളാണ് റിയല്‍ടൈം റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റേസ് അഥവാ പി.സി ആര്മെഷീനിലൂടെ പരിശോധന നടത്തുന്നത്. കൂടാതെ നൂതന സംവിധാനങ്ങളുപയോഗിച്ച് കോവിഡ് പരിശോധനക്കായി ആളുകളുടെ ശരീരസ്രവം ശേഖരിക്കുന്ന കോവിഡ് വിസ്കുകളും ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍ ചികിത്സയിലുള്ളത് 57 പേര്
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 57 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്ജില്ലകളില്‍ നിന്നുള്ള ഓരോ രോഗികളും ഒരു പൂനെ സ്വദേശിനിയും ഉള്‍പ്പെടും. രോഗബാധിതരുടെആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ഇതുവരെ 97 പേര്ക്കാണ്വൈറസ് ബാധ സ്ഥിരീകരിച്ചത്. 31 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക്മടങ്ങിയത്. ഏഴ് പേര് രോഗംഭേദമായശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. ജില്ലയില്‍ഇതുവരെ 3,684 പേര്ക്കാണ്വൈറസ് ബാധയില്ലെന്ന്സ്ഥിരീകരിച്ചത്. 378 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെകണ്ട്രോള്സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ – 214 നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്മ്മസംഘങ്ങള് പരിശോധിച്ച്ഉറപ്പാക്കുന്നു •മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായിഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത്- 775 പേര് കൗണ്‍സലിങ് നല്‍കിയത്- 21
നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ളമുതിര്ന്ന പൗരന്മാര്ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പാലിയേറ്റീവ് നഴ്സുമാര്‍ ഇന്നലെ കണ്ടെത്തിയമുതിര്ന്ന പൗരന്മാര് – 299 നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാ തലകണ്ട്രോള്സെല്ലില് നിന്ന്കോണ്ടാക്ട് ട്രെയ്സിംഗ്വിഭാഗംഫോണില് ബന്ധപ്പെട്ട് വിവരങ്ങള്ശേഖരിച്ചുവരുന്നു. കോവിഡ് 19; മലപ്പുറംജില്ലയില്മൂന്ന് പേര് കൂടിരോഗമുക്തരായി ജില്ലയില്ചികിത്സയിലുള്ള ഒരു പാലക്കാട്സ്വദേശിക്കും രോഗം ഭേദമായി.
ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരനുള്‍പ്പെടെ
മൂന്ന് പേര് കൂടി രോഗമുക്തരായി
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരിഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരനുള്പ്പെടെമൂന്ന് പേര് കൂടി രോഗമുക്തരായി. തിരൂര്‍ ബി.പി. അങ്ങാടി സ്വദേശികളായ ദമ്പതികളുടെ മകന് മൂന്ന് വയസുകാരന്, ഇരിമ്പിളിയം മങ്കേരിസ്വദേശി 36 കാരന്, കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന് എന്നിവരാണ്വിദഗ്ധ ചികിത്സക്കു ശേഷംരോഗം ഭേദമായതെന്ന് ജില്ലാ കലക്ടറുടെ ചുമതയിലുള്ള എ.ഡി.എം. എന്‍.എം. മെഹറലിഅറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള പാലക്കാട് നെല്ലായ സ്വദേശിയായ 39 കാരനും രോഗമുക്തനായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചിവഴി ജില്ലയിലെത്തിയതിരൂര് ബി.പി. അങ്ങാടി സ്വദേശി ഗര്‍ഭിണിയായ 27 കാരിയുടെ മകനാണ് ഇന്നലെ രോഗമുക്തനായ മൂന്ന് വയസുകാരന്. കുഞ്ഞിന്റെ മാതാവും രോഗബാധിതയായിരുന്നു. വിദഗ്ധ ചികിത്സക്കു ശേഷംരോഗം ഭേദമായ ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്തുടരുകയാണ്. ഇരിമ്പിളിയം മങ്കേരി സ്വദേശി മെയ് 12 ന് മാലിദ്വീപില്‍ നിന്ന് എത്തിയതായിരുന്നു. മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു. കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12 ന് സിംഗപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയതായിരുന്നു. മെയ് 23 നാണ്രോഗബാധ സ്ഥിരീകരിച്ച് ഇായാള്ഐസൊലേഷനിലായത്. പാലക്കാട് നെല്ലായ സ്വദേശി മെയ് 13നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായി. ഇന്നലെ രോഗമുക്തരായവരെല്ലാം മഞ്ചേരിമെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സ്റ്റെപ്ഡൗണ്‍ ഐ.സി.യുവില്തുടര് നിരീക്ഷണത്തില്‍ കഴിയുകയാണ്.