രോഗബാധിതരില്‍ മൂന്ന് പേര് ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികള്‍; യുവതിയുള്‍പ്പടെ രണ്ട് പേര് മുംബൈയില്‍ നിന്നെത്തിയവര്‍
മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്മൂന്ന് പേര് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരും ഒരുയുവതിയുള്പ്പെടെ രണ്ട് പേര് മുംബൈയില്‍ നിന്ന് എത്തിയവരുമാണെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
അബുദബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്, ദുബായില്‍ നിന്നെത്തിയ മുന്നിയൂര്‍ വെളിമുക്ക ്സൗത്ത് സ്വദേശി 44 കാരന്, മഞ്ചേരി ചെരണി സ്വദേശി 60 കാരന്, മുംബൈയില്‍ നിന്നെത്തിയവെളിയങ്കോട്സ്വദേശി 31 കാരന്, വെളിയങ്കോട്സ്വദേശിനി 33 കാരി എന്നിവര്‍ക്കാണ ്രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ അഞ്ച് പേരും കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ദുബൈയിലെ ബനിയാഹ്ഈസ്റ്റിലെ ഹൗസ്ഡ്രൈവറാണ ്ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്. അവിടെ അഞ്ച് പേര്‍ക്കൊപ്പം ഒരുമുറിയിലായിരുന്നു താമസം. മെയ്ഏഴിന് രാത്രി 10.45 ന് അബുദബിയില്‍ നിന്ന് ഐ.എക്സ് – 452 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കൊച്ചിയിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം മെയ് എട്ടിന് പുലര്‍ച്ചെ ഒരുമണിക്ക്കോഴിക്കോട് സര്‍വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തിരിച്ചെത്തുന്നതിന് പത്ത് ദിവസങ്ങള്‍ക്കു മുമ്പ് ദുബായില്‍വച്ച് തലവേദനയും പനിയുടെ ലക്ഷണങ്ങളുമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മെയ് 11ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദുബൈയില്കൂടെതാമസിച്ചിരുന്ന രണ്ട് ഫാര്മസിജീവനക്കാര്ക്ക്താമസസ്ഥലത്തിനടുത്തുള്ളകോവിഡ് ബാധിതനുമായിഅടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. മെയ് 11 ന് സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ്സ്ഥിരീകരിച്ച മുന്നിയൂര്സ്വദേശി 44 കാരന് യു.എ.ഇയിലെ അജ്മാനില്‍ ടാങ്കര്‍ ലോറി ഡ്രൈവറാണ്. ജറഫ് ഇന്ഡസ്ട്രിയല്ഏരിയയിലെ ഫ്ളാറ്റിലാണ് താമസം. ഏപ്രില്‍ 15 ന് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നു. മെയ്ഏഴിന് ദുബായില്‍ നിന്ന് ഐ.എക്സ് – 344 എയര്‍ഇന്ത്യഎക്സ്പ്രസ് വിമാനത്തില്‍ രാത്രി 10.35ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്.ടി.സി ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ 3.30 ന് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മെയ് ഒമ്പതിന് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിന്നുതന്നെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. രോഗലക്ഷണങ്ങള്‍ കൂടിയതിനെ തുടര്‍ന്ന് മെയ് 12ന് പ്രത്യേകം ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ വൈകുന്നേരം നാലുമണിക്ക് മഞ്ചേരിഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മഞ്ചേരി ചെരണി സ്വദേശി 60 കാരന് ദുബൈയിലെ അല്‍ഖിസൈയ്സില്‍ പരസ്യ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവാണ്. ഷാര്‍ജയില്‍ മറ്റ് എട്ട് പേര്‍ക്കൊപ്പം രണ്ട് മുറികളിലായാണ് താമസം. അവിടെ കൂടെയുണ്ടായിരുന്ന കോവിഡ് ബാധിതനായ മലയാളിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. മെയ് 12ന് ദുബൈയില്‍ നിന്ന് ഐ.എക്സ് – 814 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വൈകുന്നേരം ഏഴ് മണിയിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ മെയ് 13 ന് പുലര്‍ച്ചെ 2.30 ന് മഞ്ചേരിഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.
മുംബൈയില്‍ നിന്ന് എത്തിയ വെളിയങ്കോട് സ്വദേശിക്കും സഹോദരന്റെ ഭാര്യക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ ട്രാവല്‍സ് ജീവനക്കാരനായ വെളിയങ്കോട ്സ്വദേശി 31 കാരന് മുബൈ സെന്‍ട്രലിലാണ് താമസം. മാര്‍ച്ച് രണ്ടാംവാരം ഇയാളുടെ സഹോദരനും ഭാര്യയും മകനും മുംബൈയിലെത്തി ഇയാള്‍ക്കൊപ്പം താമസിച്ചു. മെയ് എട്ടിന് രാത്രി എട്ട്മണിക്ക് സ്വകാര്യ കാറില്‍ നാലുപേരും നാട്ടിലേക്ക് യാത്ര തിരിച്ചു. മെയ് 10 ന് പുലര്‍ച്ചെ 3.15 ന് വെളിയങ്കോടുള്ള സ്വന്തംവീട്ടിലെത്തി. മെയ് 11 ന് തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരം 6.30ന് ആരോഗ്യവകുപ്പ്ഏര്പ്പെടുത്തിയ 108 ആംബുലന്‍സില്‍ തിരൂര്‍ ജില്ലാആസ്പത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് സാമ്പിളെടുത്ത് ആംബുലന്‍സില്‍ത്തന്നെ രാത്രി 10.15 ന് വീട്ടിലേയ്ക്കുമടങ്ങി വീട്ടില്‍ പ്രത്യേക നിരീക്ഷണംതുടര്ന്നു. രോഗ ലക്ഷണങ്ങള്‍ കണക്കിലെടുത്ത് മെയ് 12 ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം 108 ആംബുലന്‍സില്‍ വൈകുന്നേരം 5.55 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു.
രോഗബാധിതനായ വെളിയങ്കോട് സ്വദേശിയുടെ സഹോദരന്റെ ഭാര്യയാണ് രോഗബാധ സ്ഥിരീകരിച്ച 33 കാരിയായയുവതി. ഫെബ്രുവരി 12നാണ് ഇവര്‍ മകനും ഭര്‍ത്താവിനുമൊപ്പം ഭര്‍ത്തൃസഹോദരന്റെ മുംബൈ സെന്‍ട്രലിലെ വീട്ടിലെത്തി താമസം ആരംഭിക്കുന്നത്. ഏപ്രില്‍ 25ന് ഇവര്‍ക്ക് തലവേദന അനുഭവപ്പെട്ടിരുന്നു. പ്രത്യേക അനുമതിയോടെ മെയ് എട്ടിന് രാത്രി എട്ട് മണിക്ക് സ്വകാര്യ കാറില്‍ ഭര്‍ത്താവിനും മകനും ഭര്ത്തൃസഹോദരനുമൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചു. മെയ് 10ന് പുലര്‍ച്ചെ 3.15ന് വെളിയങ്കോടുള്ള സ്വന്തംവീട്ടിലെത്തി. ഭര്‍ത്തൃ സഹോദരന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ മെയ് 12ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം 108ആംബുലന്‍സില്‍ മഞ്ചേരിഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍കോളജ് ആശുപത്രികളിലും ചെന്നൈയില്‍ നിന്നെത്തിയ 44കാരന് പാലക്കാടും വൈറസ് ബാധയുള്ള പൊലീസ് ഉദ്യോഗസ്ഥന് വയനാടും ചികിത്സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. 11 പേരാണ്ജില്ലയില് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20പേര് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല്മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രവാസികള്‍ തിരിച്ചെത്തിയ വിമാനങ്ങളിലെ യാത്രക്കാരെല്ലാം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇവര്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആവശ്യപ്പെട്ടു. ഗര്‍ഭിണികളടക്കമുള്ളവര്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാ തല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
മുംബൈയില്‍ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവരും സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോവിഡ് 19: ജിദ്ദയില്‍ നിന്ന് 155 പ്രവാസികളും കുവൈത്തില്‍ നിന്ന്
192 പ്രവാസികളും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി
മലപ്പുറം: കോവിഡ് ആശങ്കകള്‍ക്കിടെ ജിദ്ദയില്‍ നിന്ന് 155 പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 01.15 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ എ.ഐ – 960 എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് 102 പേരാണ് സംഘത്തിലുണ്ടായിരുന്നത്. എറണാകുളം – രണ്ട്, കണ്ണൂര്‍ – 11, കാസര്‍കോട് – മൂന്ന്, ഇടുക്കി – മൂന്ന്, കോട്ടയം – ഒന്ന്, കോഴിക്കോട് – 23, പാലക്കാട് – ആറ്, തൃശൂര്‍ – രണ്ട്, തിരുവനന്തപുരം – ഒന്ന് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവര്‍ക്കൊപ്പം ഗുജറാത്ത് സ്വദേശിയായ ഒരാളും സംഘത്തിലുണ്ടായിരുന്നു.
കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് 01.25 ന്് ആദ്യ സംഘം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. മുഴുവന്‍ യാത്രക്കാരേയും എയ്റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് – കോറന്റൈന് ബോധവത്കരണ ക്ലാസ് നല്കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.
മലപ്പുറം: കോവിഡ് 19 ലോകമാകെ ആശങ്കയാകുമ്പോള്‍ നാടിന്റെ് സുരക്ഷയിലേക്ക് കുവൈത്തില്‍ നിന്ന് 192 യാത്രക്കാര്‍ തിരിച്ചെത്തി. ഐ.എക്സ് – 394 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മെയ് 13 ന് രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 10 മണിക്ക് എത്തിയ വിമാനം കനത്ത മഴയെതുടര്‍ന്ന് 15 മിനുട്ട് വൈകിയാണ് ലാന്റ്ചെയ്തത്. കുവൈത്തില്‍ നിന്നുള്ള വിമാനത്തിലെത്തിയവരില്‍ 42 പേര് മലപ്പുറം ജില്ലക്കാരാണ്. ആലപ്പുഴ – നാല്, എറണാകുളം – 10, ഇടുക്കി – ഒന്ന്, കണ്ണൂര്‍ – 12, കാസര്‍കോഡ് – എട്ട്, കൊല്ലം – ഒന്ന്, കോഴിക്കോട് – 84, പാലക്കാട് – 17, പത്തനംതിട്ട – അഞ്ച്, തൃശൂര്‍ – ഏഴ്, വയനാട് – ഒന്ന് എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള യാത്രക്കാരുടെ എണ്ണം. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് ജില്ലാ കലക്ടര്‍ ജാഫര്‍മാലിക്, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്, ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം, അസിസ്റ്റന്റ്കലക്ടര് രാജീവ്കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ.ടി.ജി. ഗോകുല്‍, കോവിഡ്ലെയ്സണ് ഓഫീസര്‍ഡോ.എം.പി. ഷാഹുല്‍ഹമീദ്, വിമാനത്താവളഡയറക്ടര്കെ. ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം യാത്രക്കാരെ സ്വീകരിച്ചു. എയ്റോ ബ്രിഡ്ജില്‍വച്ചുതന്നെ മുഴുവന്‍ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശോധനകള്ക്ക്വിധേയരാക്കി. യാത്രക്കാരെ 20 പേരുള്ള ചെറു സംഘങ്ങളാക്കിത്തിരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കോവിഡ് – ക്വാറന്റൈന് ബോധവത്ക്കരണ ക്ലാസ് നല്കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവരശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവക്കുശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.
പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളമുതിര്ന്ന പൗരന്മാര്, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവിന്റെമരണത്തോടനുബന്ധിച്ച്എത്തിയവര്തുടങ്ങിയവരെ നേരിട്ട് വീടുകളിലേക്കും തുടര്ചികിത്സയ്ക്കെത്തിയവരെ ആസ്പത്രികളിലേക്കും മറ്റുള്ളവരെ കോവിഡ് കെയര്സെന്ററുകളിലേക്കും ആരോഗ്യ വകുപ്പിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.