ദുബൈ: കോവിഡ് 19 ബാധിച്ച് നാദാപുരം വാണിമേല്‍ പുതുക്കയത്തെ കനിയില്‍ അബ്ദുല്‍ മജീദ് (47) ദുബൈയില്‍ നിര്യാതനായി. കോവിഡ് രോഗലക്ഷണത്തെ തുടര്‍ന്ന് 5 ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നാട്ടില്‍ നിന്നെത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. മാതാവ്: കദിയ. ഭാര്യ: റംല വരിക്കോളി. മക്കള്‍: റജിനാസ് (ഖത്തര്‍), മുഹമ്മദ്. സഹോദരന്: ലത്തീഫ് സഖാഫി.