മാവൂര്‍: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കല്‍പള്ളി വീട്ടില്‍ മൊയ്തീന്റെ ‘ഭാര്യ സുലൈഖ (55) നിര്യാതയായി. മക്കള്‍: റനീഷ്, അബ്ദുല്‍ റഹൂഫ്, അബ്ദുല്‍ റഷീദ്, റജീന. മരുമക്കള്‍: മിശ്രിയ (കുന്ദമംഗലം), ഷംന (പുത്തൂര്‍ മഠം), മുഹ്‌സിന (കൂളിമാട്), ബഷീര്‍ (ഓമാനൂര്‍). രണ്ടു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദ്രോഗിയായിരുന്നു. റിയാദില്‍നിന്ന് മെയ് 20ന് കണ്ണൂരിലെത്തിയ ഇവരെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് 25 ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുലൈഖയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മരണം പത്തായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയ വാരത്തില്‍ രണ്ട് മരണമുണ്ടായിരുന്നു. വയനാട് സ്വദേശി ആമിനയും ധര്‍മടം സ്വദേശി ആസ്യയുമാണ് മരിച്ചത്.