കൂറ്റനാട്: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി അഭയുടെ പെന്‍ സാനിറ്റൈസറും. പേനയില്‍ സാനിറ്റൈസറൊരുക്കി കോവിഡ് വ്യാപനം തടയാന്‍ പുതിയ ഒരു ആശയം മുന്നോട്ട് വെയ്ക്കുകയാണ് വട്ടേനാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ അഭയ്. ഇനിയുള്ള കാലം സാനിറ്റെസര്‍ ഉപയോഗം ശീലമാക്കേണ്ടതുണ്ട്, സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആ ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭയ് പെന്‍ സാനിറ്റെസര്‍ നിര്‍മിച്ചത്. ഒരുവശം എഴുതുന്നതിനും ഒരുവശത്ത് സാനിറ്റെസര്‍ നിറച്ച് സ്പ്രേ ചെയ്ത് കൈകള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നതുമായ രീതിയിലാണ് പെന്‍ സാനിറ്റെസര്‍ ഒരുക്കിയിരിക്കുന്നത്. സാനിറ്റൈസര്‍ പേനയില്‍ 20 തവണ വരെ ഉപയോഗിക്കുകയും കഴിഞ്ഞാല്‍ വീണ്ടും സാനിറ്റസര്‍ നിറയ്ക്കാനും കഴിയും. ഈ ആശയത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ ഒരുക്കിയിരിക്കുകയാണ് അഭയ്. ആലൂര് കാര്‍ത്തികയില്‍ ഹരിദാസന്റെയും ക്ഷേമയുടെയും മകനാണ് അഭയ്. ആര്‍ദ്ര ഏക സഹോദരിയാണ്.