
അലനല്ലൂര്‍: കോവിഡിന്റെ മറവില്‍ യു.എ.പി.എ ചുമത്തി വിദ്യാര്‍ത്ഥി നേതാക്കള്‍ അടക്കമുള്ളവരെ വേട്ടയാടി തുറങ്കലിലാക്കുന്ന സംഘ്പരിവാറിന്റെ തേര്‍വാഴ്ച്ചയില്‍ എം.എസ്.എഫ് പ്രതിഷേധിച്ചു. നാഷണല്‍ കമ്മിറ്റിയുടെ ആവാസ്ദോ ക്യാമ്പയിന്റെ ഭാഗമായി എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ കീഴില്‍ വിവിധ യൂണിറ്റുകളില്‍ നടന്ന പ്രതിഷേധ പരിപാടി ശ്രദ്ധേയമായി. യു.എ.പി.എ കത്തിച്ച് കൊണ്ട് നടന്ന പ്രതിഷേധ പരിപാടിയുടെ എടത്തനാട്ടുകര മേഖല തല ഉദ്ഘാടനം കോട്ടപ്പള്ളയില്‍ എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് അഫ്സല് കൊറ്റരായില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത്, മേഖല ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, ഉമറുല്‍ ഫായിസ് എന്നിവര്‍ പങ്കെടുത്തു. ചളവയില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് വി.സി ഷെസിന്, ഹസീബ് ചതുരാല, എം.ഫാരിസ്, എം.ജിന്‍ഷാദ്, എം.അബ്ദു മാസ്റ്റര്‍, പി.ടി കുഞ്ഞയമു എന്നിവര്‍ നേതൃത്വം നല്കി. പടിക്കപ്പാടം യൂണിറ്റ് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടിയില്‍ പി.കെ മുഹമ്മദ് ഹനാന്, പി.സ്വാലിഹ്, ഉമറുല്‍ ഫായിസ് എന്നിവര്‍ പങ്കെടുത്തു. നാലുകണ്ടത്ത് നടന്ന പരിപാടിക്ക് പി.ഷിബില്‍, കെ.ഫര്ഹാന്, കെ.ടി നഷാത്ത്, കെ.അഫീത്ത് എന്നിവര്‍ നേതൃത്വം നല്കി. യത്തീംഖാന യൂണിറ്റ് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമത്തില്‍ പി.ഷിജാസ്, ടി.കെ മുര്‍ഷിദ്, ഫസീഹ് പുളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു. മുണ്ടക്കുന്നില്‍ സി.ഷിഹാബുദ്ധീന്, സി.ദില്‍ഷാദ്, പി.പി അന്‍സില്‍, ഇംത്തിയാസ്, സി.അനൂഫ് എന്നിവര്‍ നേതൃത്വം നല്കി. പരിപാടിക്ക് വനിത ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എ.പി.എ കത്തിച്ചു കൊണ്ട് മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ടില്‍, മേഖല പ്രസിഡന്റ് മഠത്തൊടി റഹ്മത്ത്, ടി.പി സൈനബ എന്നിവരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.