ദുബൈയില്‍ പാര്‍ക്കുകള്‍ തുറന്നു- ഗ്രൂപ്പുകളില്‍ അഞ്ച് പേര്‍ മാത്രം

109

ദുബൈ: ഹോട്ടല്‍ ബീച്ചുകള്‍ക്കൊപ്പം ദുബൈയില്‍ പൊതു പാര്‍ക്കുകളും തുറന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചില്‍ കൂടുതലുള്ള ഗ്രൂപ്പുകളായി പാര്‍ക്കുകളില്‍ പ്രവേശിക്കാന്‍ പാടില്ല. കഴിഞ്ഞ ദിവസം ദുബൈ ട്രാമുകളും ഫെറി സര്‍വീസും തുടങ്ങിയിരുന്നു. മാളുകളുടെ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. എല്ലായിടത്തും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്.