
കോഴിക്കോട്: തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.യു.ഡബ്ല്യു.ജെ.-കെ.എന്‍. ഇ.എഫ്. കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. മാനാഞ്ചിറ ബി.എസ്.എന്‍.എല്‍. ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. കുട്ടന് ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് എം.ഫിറോസ് ഖാന്, സെക്രട്ടറി പി.എസ്. രാകേഷ്, കെ.എന്‍.ഇ.എഫ്. ജില്ലാ സെക്രട്ടറി സി.പി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.കെ. പ്രകാശന് എന്നിവര്‍ സംസാരിച്ചു.കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സാമൂഹിക അകലം പാലിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ ധര്‍ണയില്‍ കെ.യു.ഡബ്ലു.ജെ. സംസ്ഥാന കമ്മിറ്റി അംഗം അഞ്ജന ശശി, ബഷീര്‍ കൊടിയത്തൂര്‍, കെ എന്‍.ഇ.എഫ്. ജില്ലാ ട്രഷറര്‍ കെ. സനല്‍കുമാര്‍, എന്‍.രാജീവ് എന്നിവരും സംബന്ധിച്ചു.