ആതുര സേവന രംഗത്ത് ദയയുടെ പ്രവര്‍ത്തനം ശ്രദ്ധേയം: ഹൈദരലി തങ്ങള്‍

10
ചെമ്മാട് ദയ ചാരിറ്റി സെന്റര്‍ റമസാന്‍ കാമ്പയിന്‍ ഭാഗമായി സ്വരൂപിച്ച 18 ലക്ഷം രൂപ വര്‍ക്കിങ് പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജിയില്‍ നിന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങുന്നു

ദയ ചാരിറ്റി കാമ്പയിന്‍ 18 ലക്ഷം സമാഹരിച്ചു

തിരൂരങ്ങാടി: ആതുര സേവന രംഗത്ത് ദയ ചാരിറ്റി സെന്ററിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെമ്മാട് ദയ ചാരിറ്റി സെന്റര്‍ റമസാന്‍ കാമ്പയിന്‍ ഭാഗമായി സ്വരൂപിച്ച 18 ലക്ഷം രൂപയുടെ ഫണ്ട് വര്‍ക്കിങ് പ്രസിഡന്റ് സി.എച്ച് മഹ്മൂദ് ഹാജിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. കോവിഡ് കാലത്ത് രോഗികള്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്നു എന്നതിലുപരി എക്കാലത്തും രോഗികളുടെ ആശ്വാസ കേന്ദ്രമാണ് ദയ ചാരിറ്റി സെന്റര്‍ നിത്യരോഗികള്‍ക്ക് വലിയ സഹായങ്ങളാണ് ദയ ചെയ്യുന്നതെന്നും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി എല്ലാവരും ദയയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു. ദയക്ക് ചെമ്മാട് ഒമ്പതര സെന്റില്‍ നിര്‍മിക്കുന്ന ശിഹാബ് തങ്ങള്‍ ഭവന്‍ ഉടന്‍ നാടിനു സമര്‍പ്പിക്കുമെന്നും ദയ മുഖ്യരക്ഷാധികാരികൂടിയായ തങ്ങള്‍ പറഞ്ഞു. ഓരോ വര്‍ഷവും പത്ത് ലക്ഷത്തിലേറെ രൂപയുടെ മരുന്ന് ദയ വിതരണം ചെയ്യുന്നുണ്ട്. ദയക്ക് കീഴിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ നിന്നും മുസ്‌ലിംയൂത്ത്‌ലീഗ് കമ്മിറ്റികള്‍ മുഖേനയും മറ്റും ശേഖരിച്ച ആദ്യഘട്ട തുകയാണ് ഇന്നലെ പാണക്കാട് നടന്ന ചടങ്ങില്‍ കൈമാറിയത്. ചടങ്ങില്‍ എം.എ ഖാദര്‍, ടി.പി.എം ബഷീര്‍, സി അബ്ദുറഹ്മാന്‍ കുട്ടി, ഹനീഫ മൂന്നിയൂ ര്‍, എം സൈതലവി പടിക്കല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി. ഇബ്രാഹീം ഹാജി, യു.എ റസാഖ്, സി.എച്ച് അയൂബ് പങ്കെടുത്തു.