തൃക്കരിപ്പൂര്‍ സ്വദേശി നിര്യാതനായി

    91
    അബ്ദുല്‍റഹിമാന്‍ മൂപ്പന്റകത്ത്

    കുവൈത്ത് സിറ്റി: കാസര്‍കോട് തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശിയും കുവൈത്ത് കെഎംസിസി അംഗവുമായ അബ്ദുല്‍റഹിമാന്‍ മൂപ്പന്റകത്ത് (60) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: ലൈല. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, അബ്ദുള്ള, അഹമ്മദ്, ആസിയ, കുഞ്ഞാമിന. കുവൈത്ത് പേള്‍ കാറ്ററിംഗ് കമ്പനിയില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് പരിശോധനക്ക് ശേഷം ഖബറടക്കം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കുവൈത്ത് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.