ചങ്ങരംകുളം സ്വദേശി അബുദാബിയില്‍ നിര്യാതനായി

56
മൊയ്തീന്‍കുട്ടി

അബുദാബി: മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി (55) അബുദാബിയില്‍ നിര്യാതനായി. പരേതനായ സിഎച്ച് നഗര്‍ അറക്കല്‍ ബാവുവിന്റെ മകനാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.