കോവിഡ് 19: തിരൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

65
മുജീബ് റഹ്മാന്‍

കുവൈത്ത് സിറ്റി: തിരൂര്‍ മംഗലം സ്വദേശി വഞ്ഞേരി പറമ്പില്‍ ചെറിയ തലാപ്പില്‍ മുജീബ് റഹ്മാന്‍ (43) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. കോവിഡ് സ്ഥിരീകരിച്ച് നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം കുവൈത്തില്‍ ഖബറടക്കും. മുഹമ്മദ് ഇല്യാസ് ബാവ (കുവൈത്ത് ബദൂര്‍ ബേക്കറി ഉടമ) പിതാവും ഖദീജ മാതാവുമാണ്. എംഇഎസ് സ്‌കൂള്‍ അധ്യാപിക ഫസീനയാണ് ഭാര്യ. ഫൈസാന്‍ റഹമാന്‍, റനാ റഹ്മാന്‍ മക്കളാണ്. ഫിനോസ് (ദമ്മാം), സാജി മോള്‍, സജ്‌ന സഹോദരങ്ങളാണ്. കുവൈത്തില്‍ കെഒസിയില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു.