ചക്കരക്കല്ല് സ്വദേശി ദുബൈയില്‍ നിര്യാതനായി

മുസ്തഫ

ദുബൈ: കണ്ണൂര്‍ കാഞ്ഞിരോട് (ചക്കരക്കല്ല്) മഠത്തിലെ വളപ്പില്‍ പുതിയ പുരയില്‍ മുസ്തഫ (45) ദുബൈയില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി എന്‍എംസി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാസന്‍സ് ഹൈപര്‍ മാര്‍ക്കറ്റ് ഗ്രൂപ്പില്‍ സൂപര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ ചെരട്ടെന്റകത്ത് കമാലിന്റെയും മഠത്തിലെ വളപ്പില്‍ സൈനബയുടെയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: ഷിഫ, സിനാന്‍, സിദാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.