റിയാദില്‍ പരപ്പനങ്ങാടി സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തി

സിയാഉല്‍ ഹഖ്

റിയാദ്: മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി സിയാഉല്‍ ഹഖി(33)നെ ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം റൂമില്‍ കഴിയുന്ന ഹഖ് ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ വൈകിയും വാതില്‍ തുറക്കാതെ വന്നപ്പോള്‍ അടുത്ത് താമസിക്കുന്നവര്‍ വാതില്‍ തള്ളി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയിരുന്നു. ഷിഫയില്‍ അല്‍സഫ മദീന സ്‌പോഞ്ച് ഫാക്ടറിയുടെ ഗോഡൗണിലെ ജീവനക്കാരനാണ്. പിതാവ്: ആലിഹസന്‍. മാതാവ്: ബീപാത്തു. ഭാര്യ: ഷഹന. ഷമാസ് അഹമ്മദ്, ഷെസിന്‍ അഹമ്മദ് മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, മുനീര്‍ മക്കാനി എന്നിവര്‍ രംഗത്തുണ്ട്.