അഛന്‍ മരിച്ചു; ദീപക്ക് എംബസി അവസാന നിമിഷം യാത്രയൊരുക്കി

മസ്‌കത്ത്: അഛന്റെ മരണ വാര്‍ത്തയറിഞ്ഞ് താങ്ങാനാവാത്ത ദു:ഖത്തിലായ ദീപക്ക് ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്താല്‍ അവസാന നിമിഷത്തില്‍ യാത്രാ സൗകര്യം ലഭ്യമായി.
അഛന്റെ മരണ വിവരമറിഞ്ഞ ഉടന്‍ ദീപ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് അവസാന നിമിഷം യാത്ര തരപ്പെടുകയുമായിരുന്നു.
ഒമാനിലെ ഇബ്രിയിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ദീപ കൊച്ചിയിലേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് പോയി. അടുത്ത ബന്ധുക്കള്‍ നാട്ടില്‍ മരിച്ചിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ കഴിഞ്ഞ രണ്ടു മാസത്തിലധികമായി നിരവധി പ്രവാസികള്‍ കടുത്ത മനോവിഷമത്തില്‍ കഴിയുകയാണ്.
ഇത്തരത്തില്‍ ലഭിക്കുന്ന അവസരങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നത്.