തിരുവള്ളൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

83
അബ്ദുറഹിമാന്‍

അബുദാബി: തിരുവള്ളൂര്‍ ചാലിക്കണ്ടി വെള്ളൂക്കര റോഡിലെ ഉണ്ണ്യേച്ച് കണ്ടി അബ്ദുറഹിമാന്‍ അബുദാബിയില്‍ നിര്യാതനായി. കുറച്ചുകാലം ബഹ്‌റൈനിലും പ്രവാസ ജീവിതം നയിച്ചിരുന്നു. മാതാപിതാക്കള്‍: പരേതരായ സൂപ്പി, സൈനബ. ഭാര്യ: നഫീസ കുന്ന്യാംപുറത്ത് (വെള്ളൂക്കര). മക്കള്‍: റാഹിമ കോട്ടപ്പള്ളി, റസ്‌ന തോടന്നൂര്‍, റംഷീന മുയിപ്പോത്ത്. മരുമക്കള്‍: ലത്തീഫ്, ജലീല്‍, ആരിഫ്. സഹോദരങ്ങള്‍: മൊയ്തു, അമ്മത്, ബഷീര്‍ (അബുദാബി), ഫാത്തിമ, കുഞ്ഞാമി (വെള്ളൂക്കര), ഹലീമ, ആയിഷ (തോടന്നൂര്‍), ആസ്യ മുയിപ്പോത്ത്, നഫീസ വില്യാപ്പള്ളി. മൃതദേഹം അബുദാബിയിലെ ബനിയാസ് ഖബര്‍സ്താനില്‍ മറവ് ചെയ്തു. ഖബറടക്ക ചടങ്ങില്‍ സഹോദരന്‍ ബഷീര്‍, കുണ്ടാറ്റില്‍ സാബിത് തിരുവള്ളൂര്‍, നുസ്രത്തുല്‍ ഇസ്‌ലാം മഹല്ല് പ്രതിനിധികളായ കെ.ടി ഗഫൂര്‍, മേലങ്കണ്ടി ലത്തീഫ്, അഷ്‌റഫ് നജാത്ത്, ചിങ്ങാണ്ടി ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു.