എബ്രഹാം മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും

53
എബ്രഹാം മാത്യു വൈദ്യന്‍

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ അന്തരിച്ച തേവലക്കര കളത്തില്‍ എലിന്‍ വില്ലയില്‍ എബ്രഹാം മാത്യു വൈദ്യന്റെ (രാജു -64) മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം പിന്നീട്. 34 വര്‍ഷമായി ഗള്‍ഫിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച ഏബ്രഹാം മാത്യു വൈദ്യന്‍ ഷാര്‍ജ ലുഫ്താന്‍സ കാര്‍ഗോ ഉദ്യോഗസ്ഥനായിരുന്നു. മാവേലിക്കര കുന്നം മെഴുവേലില്‍ സൂസമ്മ എബ്രഹാം ആണ് ഭാര്യ. മകള്‍: ഡോ. എലിന്‍ എബ്രഹാം (ബംഗളൂരു). സഹോദരന്‍: മാത്യു വൈദ്യന്‍.