ജില്ലാ മുസ്‌ലിംലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി ലോഗോ ഹൈദരലി തങ്ങള്‍ പ്രകാശനം ചെയ്തു

38
മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ലോഗോ ഇന്നലെ പാണക്കാട്ട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു

മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ലോഗോ ഇന്നലെ പാണക്കാട് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ജില്ലയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കായി നടപ്പില്‍ വരുത്തുന്ന സുരക്ഷാപദ്ധതി പ്രത്യേകം രൂപീകരിച്ച ട്രസ്റ്റിനു കീഴിലാണ് നടപ്പിലാക്കുന്നത്. അത്യാഹിതങ്ങളില്‍ സുരക്ഷാ സ്‌കീം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സഹായം ലഭ്യമാവും. ആദ്യഘട്ടം പാര്‍ട്ടിയിലെ ജില്ല മുതല്‍ ശാഖ വരേയുള്ള ഘടകങ്ങളിലെ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സഹകരണ സംഘം ഡയറക്ടര്‍മാര്‍ എന്നിവരാണ് സുരക്ഷാ സ്‌കീം അംഗങ്ങളാവുക. ലോഗോ പ്രകാശന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ്, അഡ്വ.യു.എ.ലത്തീഫ്, എം.എ.ഖാദര്‍, ഇസ്മായില്‍ മൂത്തേടം പങ്കെടുത്തു. നസീര്‍ മേലേതിലാണ് ലോഗോ ഡിസൈന്‍ ചെയ്തത്.