
ദുബൈ: ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാന ത്തില്‍ പോകുന്നവരുടെ പേരു വിവരങ്ങളടങ്ങിയ പട്ടിക ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന് ദുബൈ കെഎംസിസി ഭാരവാഹികള്‍ കൈമാറി. ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ പങ്കജ്, ദുബൈ കെഎംസിസി ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് റഈസ് തലശ്ശേരി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ പങ്കെടുത്തു.