ഡോകിബ് ഹെല്‍ത് കെയര്‍ ഗ്രൂപ് 15,000 ദിര്‍ഹമിന്റെ മരുന്നുകള്‍ നല്‍കി

37
ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ കോവിഡ് പ്രതിരോധ സെല്ലിലേക്ക് ഡോകിബ് ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ സൗജന്യ മരുന്നുകള്‍ കൈമാറുന്നു. ഗ്രൂപ് ജനറല്‍ മാനേജര്‍ മധു മേനോന്‍ സമീപം

ദുബൈ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ ഫാര്‍മസിസ്റ്റ് സെല്ലിലേക്ക് ഡോകിബ് ഹെല്‍ത് കെയര്‍ ഗ്രൂപ് സിഇഒ ഷിന്‍സി ഇബ്രാഹിം 15,000 ദിര്‍ഹമിന്റെ മരുന്നുകള്‍ സൗജന്യമായി നല്‍കി. അടിയന്തിര പ്രാധാന്യമുള്ള മരുന്നുകള്‍, വൈറ്റമിന്‍ കാപ്‌സ്യൂളുകള്‍ എന്നിവ ഇതില്‍ പെടും. ഗ്രൂപ് ജനറല്‍ മാനേജര്‍ മധു മേനോന്റെ സാന്നിധ്യത്തില്‍ ഡോകിബ് ഹെല്‍ത് കെയര്‍ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ മുബീനില്‍ നിന്ന് ദുബൈ ഹെല്‍ത് അഥോറിറ്റി പ്രതിരോധ വിംഗ് പ്രതിനിധി ഷൗക്കത്തലി മാതോടം മരുന്നുകള്‍ സ്വീകരിച്ചു. വസീം ഷാനിദ് പങ്കെടുത്തു.