
മലപ്പുറം: മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അപകടത്തില്‍ സാരമായി പരിക്കേറ്റു ചികിത്സയില്‍ ഉള്ള മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി സുമിത് സക്സേനക്ക് മരുന്നെത്തിച്ച് നല്കി വൈറ്റ്ഗാര്‍ഡ്. പാലക്കാട് ജില്ലയിലെ കൂടല്ലരില് നിന്നാണ് മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാര്‍ഡ് മെഡി ചെയിന്‍ വഴി മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് മരുന്ന് എത്തിച്ചത്. ഇന്‍ഡോര്‍ ഹൈവേയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഒരു മാസക്കാലം കോമയില്‍ കിടന്ന സുമിത് സക്സേന ഇന്‍ഡോര്‍ കനാഡിയ റോഡ് സ്വദേശിയായ ശൈലേന്ദ്ര സക്സേനയുടെ മകനാണ്. വിവിധ ആസ്പത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് സുഹൃത്തുക്കള്‍ വഴി ലഭിച്ച വിവരത്തെ തുടര്‍ന്ന് എറണാകുളം സ്വദേശി ആന്റണി വഴി കൂടല്ലൂരിലെ പ്രശസ്ത ആയൂര്‍വേദ ഡോക്ടര്‍ പി. കെ.കെ ഹുറൈര്‍ കുട്ടിയുടെ അടുത്തെത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ അധികമായി ഡോക്ടറുടെ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ ഗൂടല്ലൂരില് ചികിത്സക്കെത്താന്‍ നില്‍ക്കേയാണ് രാജ്യത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. കൊറിയര്‍ സര്‍വീസുകളും നിലച്ചതോടെ മരുന്ന് ലഭിക്കാനുള്ള സാഹചര്യവും ഇല്ലാതായി. മരുന്ന് എങ്ങനെ ലഭിക്കും എന്ന് കടുത്ത ആശങ്കയില്‍ നില്‍ക്കേയാണ് വൈറ്റ്ഗാര്‍ഡ് നെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് ആന്റണി അറിയുനന്നത്. അദ്ദേഹം തൃത്താല നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി മുനീബ് ഹസനെ വിളിച്ചു മരുന്ന് എത്തിക്കാന്‍ സഹായം തേടുകയായിരുന്നു. മണ്ഡലം വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍ യു.ടി താഹിര്‍ വിഷയം ഏറ്റെടുത്തു നേതാക്കളുമായി ചര്‍ച്ച ചെയ്യുകയും ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി എംഎന്‍ നവാഫ് സഹായ വാഗ്ദാനവുമായി രംഗത്തുവരികയും ചെയ്തതോടെയാണ് ഇന്‍ഡോറിലേക്ക് മരുന്ന് എത്തിക്കുന്നതിന് വഴിയൊരുങ്ങിയത്.
അടക്കാ മര്ച്ചന്റായ മുംതാസ് ട്രേഡിങ് ഉടമ ഷൗക്കത്തലി യും അദ്ദേഹത്തിന്റെ െ്രെഡവര്‍ മാരായ നൂറുദ്ദീനും സക്കീര്‍ ഹുസൈനും കൈക്കോര്ത്തതോടെ മരുന്ന് ഇന്‍ഡോറിലേക്ക് പരമാവധി വേഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇന്‍ഡോറിലെ വ്യാപാരിയായ ശംസുദ്ദീന്‍ മരുന്ന് ഏറ്റുവാങ്ങി സക്സേനയുടെ കയ്യിലേക്ക് എത്തിക്കുകയായിരുന്നു. തങ്ങള്‍ക്ക് മരുന്നെത്തിക്കാന്‍ പ്രയത്നിച്ച മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളെയും മിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരെയും ഒരിക്കലും മറക്കില്ലെന്ന് ശൈലേന്ദ്ര സക്സേന പറഞ്ഞു. കോവിഡ് കാലത്തെ വൈറ്റ്ഗാര്‍ഡ് സേവനങ്ങള്‍ തുല്യത ഇല്ലാത്തതാണു എന്ന് ഡോക്ടര്‍ പി.കെ കെ ഹുറൈര്‍ കുട്ടി പറഞ്ഞു. വൈറ്റ്ഗാര്‍ഡ് അംഗങ്ങളായ അബ്ദുല്ലക്കുട്ടി മേഴത്തൂര്‍, മുഹമ്മദ് കൊപ്പത്ത്, മുബീന് പി.എം, ഷിയാസ് പാറക്കല്‍ എന്നിവരും ഇന്‍ഡോര്‍ മിഷനില്‍ കണ്ണിചേര്‍ന്നു.