തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സാ സൗകര്യമൊരുക്കും: ഡോ. ആസാദ് മൂപ്പന്‍

282

ദുബൈ: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന വിവിധ തരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യമായ എല്ലാ ചികിത്സകളും പ്രത്യേകം ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജുകളും മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കിലും പരിശോധനാ സൗകര്യങ്ങളും ചികിത്സയും ലഭ്യമാക്കണമെന്ന ഡോ. ആസാദ് മൂപ്പന്റെ നിര്‍ദേശം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ക്‌ളസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
കൊറോണ പരിശോധനാ സൗകര്യമുള്ള കേരളത്തിലെ ഏക സ്വകാര്യ ആശുപത്രിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എന്നതിനാല്‍ ഔദ്യോഗിക തലത്തിലും പ്രവാസി സംഘടനകളുടെ ഭാഗത്ത് നിന്നും ലഭിച്ച പ്രത്യേക അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയതെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പറുകള്‍: 7025767676, 9061282398, 8157885111.

ഡോ. ആസാദ് മൂപ്പന്‍