ഈദിന് ശേഷം ഷാര്‍ജയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കും

27

ദുബൈ: ഈദ് ഒഴിവ് ദിനങ്ങള്‍ക്ക് ശേഷം ഷാര്‍ജയിലെ ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുമെന്ന് ഷാര്‍ജ പൊലീസ് ജനറല്‍ കമാന്റ് അറിയിച്ചു. ട്രെയിനിംഗ്, ടെസ്റ്റിംഗ്, ലൈസന്‍സിംഗ് തുടങ്ങിയവ പുനരാരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഡ്രൈവിംഗ് സ്‌കൂളുകളോട് പൊലീസ് നിര്‍ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുക.