
കോഴിക്കോട്: പിണറായി സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്നത് ക്രൂരമായ സമീപനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ പ്രവാസികളുടെ ക്വാറന്റൈന് ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് നട്ടെല്ലായി പ്രവര്‍ത്തിച്ച പ്രവാസി സമൂഹത്തെ സംരക്ഷിക്കാനുള്ള ബാധ്യത കേരളത്തിനുണ്ട്. വിദേശത്ത് രോഗം പരക്കുന്ന വിവരം യു.ഡി.എഫ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ യഥാസമയം അറിയിച്ചിരുന്നതാണ്. അവര്‍ അത് അവഗണിച്ചു. രോഗബാധിക്കുന്നതുവരെ കാത്തിരിക്കാതെ നേരത്തെ കൊണ്ടുവന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം വഷളാവുകയില്ലായിരുന്നു. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റീന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന സര്‍ക്കാറിന്റെ അവകാശവാദം കള്ളമാണെന്ന് തെളിഞ്ഞു. കോവിഡ് മൂലം നൂറ് പേര് വിദേശത്ത് മരിച്ചത് യഥാര്‍ത്ഥത്തില്‍ സര്‍ക്കാറിന്റെ അനാസ്ഥ മൂലമുള്ള കൊലപാതകമായി വേണം കാണാന്‍. ഡോ. എം.കെ മുനീര്‍ പറഞ്ഞു. വിദേശത്തു നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന മലയാളികള്‍ക്ക് സൗജന്യ ക്വാറന്റൈന് സൗകര്യം സര്‍ക്കാര്‍ സൗജ്യമായി ഏര്‍പ്പെടുത്തണമെന്നും മുനീര്‍ പറഞ്ഞു. യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.പിസിസി വൈസ് പ്രസിഡണ്ട് ടി. സിദ്ധിഖ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിന്‍ഹാജി, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ റസാക്ക് മാസ്റ്റര്‍, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, കെ.സി. അബു, ഐ. മൂസ്സ, പിഎം. നിയാസ്, മാനോളി ഹാഷിം, സി.പി. രാജേന്ദ്ര നാഥ്, കെ. ബാലഗോപാല്‍, ബാലകൃഷ്ണക്കിടാവ് എന്നിവര്‍ പങ്കെടുത്തു.